ഇന്ന് ലോകലഹരി വിരുദ്ധ ദിനം: സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ, മദ്യശാലകളും ബാറുകളും തുറക്കില്ല

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 26 ജൂണ്‍ 2022 (08:15 IST)
ഇന്ന് ലോകലഹരി വിരുദ്ധ ദിനം. അതിനാല്‍ സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ ആണ്. മദ്യശാലകളും ബാറുകളും തുറക്കില്ല. ഐക്യരാഷ്ട്ര സംഘടന 1987 മുതലാണ് ജൂണ്‍ 26ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഈദിവസം ലോകത്തിന്റെ പലഭാഗത്തും ലഹരിക്കെതിരെ ബോധവത്കരണം നടക്കും.

ഈവര്‍ഷത്തെ ലഹരി വിരുദ്ധ ദിനം പങ്കുവയ്ക്കുന്ന സന്ദേശം മയക്കുമരുന്നുകളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുക, ജീവന്‍ രക്ഷിക്കുക എന്നതാണ്. അതേസമയം ഇന്ന് സംസ്ഥാനത്തെ സ്വകാര്യ ബാറുകളും അടഞ്ഞുകിടക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :