60 കഴിഞ്ഞവർ കരുതൽ ഡോസെടുക്കണമെന്ന് നിർദേശം

അഭിറാം മനോഹർ| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (18:47 IST)
60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കൊവിഡ് മുന്നണിപ്രവർത്തകരും അടിയന്തിരമായി കരുതൽ ഡോസ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗത്തിൽ നിർദേശം. 7000 പരിശോധനയാണ് നിലവിൽ സംസ്ഥാനത്ത് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

എല്ലാ ജില്ലകളിലും ഓക്സിജൻ പ്ലാൻ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മാസ്ക്,പിപിഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ കൊവിഡ് ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആൾക്കൂട്ടങ്ങൾ,എസി മുറികൾ,പൊതിയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭാനുസരണം മാസ്ക് ധരിക്കണമെന്നും വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡുമായി ബന്ധപ്പെട്ട കേന്ദ്രനിർദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :