തിരുവനന്തപുരം|
VISHNU.NL|
Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (08:05 IST)
സംസ്ഥാനത്ത് കനത്ത മഴ പലപ്പോഴായി പെയ്തിട്ടും സംഭരണികളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ കേരളം വീണ്ടും ഇരുട്ടിലേക്ക്. ലഭ്യത കുറഞ്ഞതിനെത്തുടര്‍ന്നു സംസ്ഥാനത്തു വീണ്ടും വൈദ്യുതി നിയന്ത്രണം ഇന്നലെ ഏര്‍പ്പെടുത്തിയിരുന്നു. വൈകിട്ട് 6.30നും 9.30നു മിടയില്‍ 20 മിനിറ്റ് ആണു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
സംസ്ഥാനത്ത് നിലവില്‍ 300 മഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. കൂടാതെ വേനല്‍ക്കാലത്തിന് സമാനമായ അവസ്ഥയില്‍ കേരളത്തില്‍ വൈദ്യുതോപഭോഗം വര്‍ദ്ധിച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇപ്പോള്‍ കേരളം ഉപയോഗിക്കുന്നത് ശരാശരി 60 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഒരു മാസം മുന്‍പ് ഇതു ശരാശരി 50 ദശലക്ഷം യൂണിറ്റ് ആയിരുന്നു.
കേന്ദ്രവിഹിതത്തില്‍ 200 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായി. കൂടംകുളം ആണവനിലയം അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചതോടെ അവിടെ നിന്നുള്ള 100 മെഗാവാട്ട് വൈദ്യുതി വരവു മാസങ്ങളായി നിലച്ചിരിക്കുകയാണ്. അതിനാല്‍ കായംകുളത്തുനിന്ന് ഉയര്‍ന്ന വില നല്‍കി 3.7 ദശലക്ഷം യൂണിറ്റ് വീതം എല്ലാ ദിവസവും കെഎസ്ഇബി വാങ്ങുന്നുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.