റോഡപകടം: കേരളത്തിനു മൂന്നാം സ്ഥാനം

തിരുവനന്തപുരം| Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (16:22 IST)
റോഡപകടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നത്‌ കേരളമാണെന്ന് റിപ്പോര്‍ട്ട്‌. നാറ്റ്‌പാക്കിണ്റ്റെ ഒരു പഠന റിപ്പോര്‍ട്ടിലാണ്‌ ഈ വിവരമുള്ളത്‌. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത്‌ ഉണ്ടായ 35,215 റോഡപകടങ്ങളില്‍ 4258 പേര്‍ മരിക്കുകയും 40,346 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു എന്നാണു റിപ്പോര്‍ട്ട്‌ വിശദമാക്കുന്നത്‌.

ആകെ ഉണ്ടായ അപകടത്തില്‍ 12,209 എണ്ണവും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടവയാണ്‌. ഇതിനൊപ്പം ഇരുചക്രവാഹന അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 1251 ആയി ഉയര്‍ന്നിട്ടുണ്ട്‌. അമിത വേഗത്തില്‍ വാഹനമോടിച്ച്‌ അപകടം ഉണ്ടാക്കിയതില്‍ ഭൂരിഭാഗവും യുവാക്കളാണെന്നും പക്വതയില്ലാത്ത പെരുമാറ്റം, നിയമം ലംഘിക്കല്‍, പരിചയക്കുറവ്‌ എന്നിവയ്ക്കൊപ്പം സ്വന്തം കഴിവുകളെ കുറിച്ചുള്ള അമിത വിശ്വാസം എന്നിവയാണ്‌ യുവജനങ്ങള്‍ കൂടുതലായി റോഡപകടങ്ങളില്‍ മരിക്കുന്നതിണ്റ്റെ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്‌.

യുവജനങ്ങളെ മാതൃകാ റോഡ്‌ ഉപയോക്താക്കളാക്കി മാറ്റാനും പുതിയ റോഡ്‌ സംസ്കാരം വളര്‍ത്തിയെടുക്കാനുമായി നാറ്റ്‌പാക്‌ നടപ്പാക്കുന്ന പദ്ധതിക്ക്‌ വ്യാഴാഴ്ച തുടക്കമായി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :