സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സ സൌജന്യമാക്കുന്നു

കാന്‍സര്‍ ചികിത്സ, കേരളം, സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം| vishnu| Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (08:50 IST)

കേരളപ്പിറവി ദിനമായ നവം‌ബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സ സൌജന്യമാക്കും. സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അടക്കം എട്ട് ആശുപത്രികളിലാണ് ചികിത്സ സൌജന്യമാക്കുന്നത്. സുകൃതം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സിനിമാ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നവംബര്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരം സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മലബാര്‍ കാന്‍സര്‍ സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലുമാണ് എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കും.
രണ്ടാം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കും. മൂന്നാം ഘട്ടമാകുമ്പോഴേക്കും കാന്‍സര്‍ ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കുകയും ചെയ്യും.

പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുന്നതിന്റെ ഭാഗമായി സിഗരറ്റിന്റെ നികുതി എട്ട് ശതമാനം ഉയര്‍ത്തിയതില്‍ മൂന്നുശതമാനം സുകൃതം പദ്ധതിക്കായി വിനിയോഗിക്കും. മദ്യത്തിന് വര്‍ധിപ്പിച്ച ഒരു ശതമാനം സെസ് ഈ പദ്ധതിക്ക് നല്‍കുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കാന്‍സര്‍ സൊസൈറ്റിയാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക. ആദ്യഘട്ട പദ്ധതിക്ക് വര്‍ഷം 300 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :