കണ്ണൂര്‍|
VISHNU.NL|
Last Modified ഞായര്‍, 12 ഒക്‌ടോബര്‍ 2014 (16:18 IST)
മദ്യനയത്തില്‍ മാറ്റം വരുത്തി മല്ലൂസിന്റെ വയറ്റത്തടിച്ചതിനു പിന്നാലെ മലബാറിലെ മലയാളികള്‍ക്ക് മാഹില്‍ നിന്നും ഇരുട്ടടി വരാന്‍ പോകുന്നു. മദ്യനയം മാറ്റിയ കേരള സര്‍ക്കാരിനോടുള്ള പ്രതിഷേധം മയ്യഴിപ്പുഴയോരങ്ങളില്‍ മദ്യപിച്ച് തീര്‍ക്കാമെന്ന് ഇനി ആരും വിചാരിക്കേണ്ടതില്ല. കാരണം മാഹിക്കു പുറത്തു നിന്നുള്ളവര്‍ക്കു മാഹിയിലെ മദ്യം വില്‍ക്കുന്നതു നിരോധിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ പുതുച്ചേരി സര്‍ക്കാരിനെ സമീപിക്കാന്‍ പോകുന്നു.
മലയാളികള്‍ക്ക് പാര മലയാളികള്‍ ആണെന്നതുപോലെ ഇക്കാര്യത്തിലും മലയാളികളെ ചതിക്കാന്‍ പോകുന്നത് കേരളത്തിലെ മദ്യനിരോധന പ്രവര്‍ത്തകരാണ്. തലശേരിക്കും കോഴിക്കോടിനുമിടയിലെ മാഹി അഥവാ മയ്യഴി എന്ന കൊച്ചു പട്ടണത്തില്‍ 64 മദ്യശാലകളാണ് ഉള്ളത്. കേരളത്തിന്റെ ഭാഗമല്ലാത്തതിനാല്‍ പുതിയ മദ്യ നയം ബാധകവുമല്ല. അങ്ങനെ കുടിയന്മാരുടെ ഈ പറുദീസയിലേക്കുള്ള മലബാര്‍ കുടിയന്മാരുടെ പ്രവേശനം നിഷേധിക്കാനാണ് മദ്യ്നിരോധന പ്രവര്‍ത്തകരുടെ നീക്കം.
കണ്ണൂര്‍, കോഴിക്കോട്
ജില്ലകളിലെ ഭൂരിപക്ഷം ബാറുകളും അടച്ചതിനെ തുടര്‍ന്നു മാസങ്ങളായി മാഹിയില്‍ മദ്യങ്ങള്‍ പലപ്പോഴും ഔട്ട് ഓഫ് സ്റ്റോക്ക് ആകാറുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇനി പുതിയ മദ്യ നയം നിലവില്‍ വന്നാല്‍ മാഹിയിലെ അവസ്ഥ അതിലും ഭയങ്കരമായിരിക്കും. സംസ്ഥാനത്തേ പുതിയ മദ്യ നയം മലബാറുകാര്‍ക്ക് പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാക്കില്ലെന്ന് തിരിച്ചറിഞ്ഞതിനേ തുടര്‍ന്നാണ് മദ്യ നിരോധന പ്രവര്‍ത്തകര്‍ പുതുച്ചേരിയിലേക്ക് വണ്ടിപിടിക്കാന്‍ തുടങ്ങുന്നത്.
അതേ സമയം പുതുച്ചേരി സര്‍ക്കാരും ഇക്കാര്യം ഗൌരവത്തോടെ കാണുന്നതായി വാര്‍ത്തകളുണ്ട്. മദ്യപന്മാരുടെ കുത്തൊഴുക്ക് മൂലം മാഹിയിലുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ അടുത്തയാഴ്ച മുതല്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം രണ്ടു മണിക്കൂര്‍ കുറയ്ക്കാന്‍ മാഹി റീജനല്‍ അഡ്മിനിസ്ട്രേറ്റര്‍ ഉത്തരവിട്ടിരിക്കുകയാണ്. നിലവില്‍ രാവിലെ എട്ടു മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുന്ന മയ്യഴി മദ്യശാലകള്‍ ഇനി രാവിലെ ഒമ്പതിനു തുറന്നു രാത്രി പത്തിന് അടയ്ക്കണം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.