എറണാകുളത്ത് 1250 പേർക്ക് കൊവിഡ്, 3 ജില്ലകളിൽ ആയിരത്തിലേറെ കൊവിഡ് രോഗികൾ, ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2020 (18:19 IST)
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് എറണാകുളം ജില്ലയിൽ. 1250 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 1149 പേർക്കും തൃശൂർ 1018 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3 ജില്ലകളിലാണ് ആയിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ തിരിച്ചുള്ള കണക്കുകൾ. ഇതിൽ 7646 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 872 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.എറണാകുളം 994, കോഴിക്കോട് 1087, തൃശൂര്‍ 1005, കൊല്ലം 923, ആലപ്പുഴ 717, തിരുവനന്തപുരം 582, കോട്ടയം 588, മലപ്പുറം 502, കണ്ണൂര്‍ 385, പാലക്കാട് 218, പത്തനംതിട്ട 198, കാസര്‍ഗോഡ് 197, വയനാട് 178, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം സംസ്ഥാനത്ത് ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനഫലം നെഗറ്റീവായി. തിരുവനന്തപുരം 594, കൊല്ലം 459, പത്തനംതിട്ട 265, ആലപ്പുഴ 366, കോട്ടയം 1020, ഇടുക്കി 90, എറണാകുളം 633, തൃശൂര്‍ 916, പാലക്കാട് 735, മലപ്പുറം 1028, കോഴിക്കോട് 720, വയനാട് 137, കണ്ണൂര്‍ 358, കാസര്‍ഗോഡ് 339 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :