തുലാവര്‍ഷം നാളെ സംസ്ഥാനത്ത് എത്തും; തുടക്കം തെക്കന്‍ ജില്ലകളില്‍ നിന്ന്

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ബുധന്‍, 28 ഒക്‌ടോബര്‍ 2020 (16:16 IST)
തുലാവര്‍ഷം നാളെ സംസ്ഥാനത്ത് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. കാലവര്‍ഷം തുടങ്ങുന്നത് തെക്കന്‍ ജില്ലകളില്‍ നിന്നായിരിക്കും. നാളെ ദുര്‍ബലമായിട്ടായിരിക്കും ഉണ്ടാകുക. നവംബര്‍ തുക്കത്തോടെ ഇടിയും മഴയും ശക്തി പ്രാപിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി., എറണാകുളം ജില്ലകളിലും മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ മലയോരത്തും ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയുണ്ട്. രാത്രിയിലും പകല്‍ സമയത്തുമാണ് മഴ ഉണ്ടാകാന്‍ സാധ്യതകൂടുതല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :