രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നവംബർ 30 വരെ തുടരും

ന്യൂഡൽഹി| അഭിറാം മനോഹർ| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2020 (14:51 IST)
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് രാജ്യാന്തര വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നവംബർ 30 വരെ നീട്ടി. ഇത് സംബന്ധിച്ച് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ ഉത്തരവിറക്കി.

രാജ്യത്ത് നവംബർ 30 വരെ നീട്ടികൊണ്ട് നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു.ഇതിന് അനുബന്ധമായാണ് അന്താരാഷ്ട്ര വിമാന സർവീസുകളുടെയും വിലക്ക് നീട്ടിയത്. വന്ദേഭാരത് ഉൾപ്പടെയുള്ള പ്രത്യേക സർവീസുകൾ നിലവിലെ പോലെ തുടരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :