ആരോഗ്യസേതു ആര് നിർമിച്ചുവെന്ന് ആർക്കുമറിയില്ല? വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ട് വിവരാകാശ കമ്മീഷൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2020 (16:46 IST)
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളൂടെ ഭാഗമായി കോടിക്കണക്കിന് ആളുകൾ ഡൗൺലോഡ് ചെയ്‌ത ആരോഗ്യസേതു ആപ്പ് ആരാണ് വികസിപ്പിച്ചത് എന്ന ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം. ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയതിനെ തുടർന്ന് സംഭവത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷൻ കേന്ദ്രസർക്കാരിന് നോട്ടീസ് നൽകി.

അധികൃതർ വിവരങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടികാണിച്ചാണ് വിവരാവകാശ കമ്മീഷൻ സർക്കാരിന് നോട്ടീസ് നൽകിയിരിക്കുന്നത്. ബന്ധപ്പെട്ടവരോട് നവംബർ 24ന് ഹാജരാകാനും കമ്മീഷൻ ഉത്തരവിട്ടു. ആപ്പ് നിർമിച്ചത് ആരാണെന്ന് ചോദിച്ച് വിവിധ മന്ത്രാലയങ്ങളെ സമീപിച്ചെങ്കിലും ഉത്തരം കിട്ടാത്തതിനെ തുടർന്ന് സാമൂഹിക പ്രവർത്തകനായ സൗരവ് ദാസാണ് വിവരാവകാശ കമ്മീഷന് നോട്ടീസ് സമർപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :