ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വെച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (14:45 IST)
കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുവാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി‌നിൽക്കേ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് ഇന്ന് ചേർന്ന് യോഗത്തിലാണ് കമ്മീഷൻ തീരുമാനിച്ചത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏതാനും മാസങ്ങൾക്കു വേണ്ടി അസംബ്ലി മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്ന് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിലും ഇക്കാര്യത്തിൽ ധാരണയായിരുന്നു. അടുത്ത വർഷം ഏപ്രിൽ,മെയ് മാസങ്ങളിലാണ് അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :