സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ്, രണ്ട് പേർക്ക് രോഗമുക്തി

അഭിറാം മനോഹർ| Last Modified ശനി, 18 ഏപ്രില്‍ 2020 (18:45 IST)
സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ് ബധ സ്ഥിരീകരിച്ചു.കണ്ണൂർ ജില്ലയിൽ നിന്നുള്ള 3 പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 3 പേർ ദുബായിൽ നിന്നും നാട്ടിലെത്തിയവരാണ്. ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗബാധ. അതേസമയം 2 പേർക്ക് രോഗം ഭേദപ്പെട്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കാസർകോട് ജില്ലയിലെ രണ്ട് പേർക്കാണ് രോഗം ഭേദമായത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണം 257 ആയി. 140 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ കൊവിഡ് ചികിത്സയിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :