അനു മുരളി|
Last Modified ശനി, 18 ഏപ്രില്‍ 2020 (16:39 IST)
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷയൊരുക്കി കോഴിക്കോട് പൊലീസ്. കൊവിഡ് 19ന്റെ റെഡ് സോണിലാണ് കോഴിക്കോട്. ഈ സാഹചര്യത്തിൽ മാസ്ക് ധരിക്കാതെ റോഡിലിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പൊലീസ്.
കര്‍ശന പരിശോധനയാണ് കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇപ്പോൾ നടക്കുന്നത്. മാസ്ക്ക് ധരിക്കാതെ എത്തുന്നവര്‍ക്ക് പൊലീസ് വക മാസ്ക്ക് നൽക്കാനും തീരുമാനമുണ്ട്. 65 വയസിന് മുകളിലുള്ളവർ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഇത് ലംഘിക്കുന്നവർക്കെതിരേയും നടപടിയുണ്ടാകും.