സ്പ്രിംഗ്‌ളർ കരാർ സുതാര്യം,സാലറി ചലഞ്ചിൽ പിടിവാശിയില്ല: വിശദീകരണവുമായി തോമസ് ഐസക്

ആഭിറാം മനോഹർ| Last Modified ശനി, 18 ഏപ്രില്‍ 2020 (16:24 IST)
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡാറ്റ കൈകാര്യം ചെയ്യുന്നതിന് അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്‌ളറുമായി ഉണ്ടാക്കിയ കരാർ സുതാര്യമാണെന്ന് ധനമന്ത്രി തോമസ് ഐസക്.കരാറിൽ കുറ്റം പറയാൻ കോൺഗ്രസ്സിനും ബിജെപിക്കും ഒരു അർഹതയുമില്ലെന്നും വിവാദങ്ങൾ ഇല്ലാതെ കൊവിഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് സാലറി ചലഞ്ച് ഉണ്ടാവില്ലെന്ന സൂചനയും ഐസക് നൽകി.പ്രതിപക്ഷം എതിർത്ത സാഹചര്യത്തിൽ ഒരു വിഭാഗം സഹകരിക്കില്ല എന്ന സ്ഥിതിയുണ്ടാകും അതിനാൽ സർക്കാരിന് ഇതിൽ പിടക്വാശിയില്ല.നേരത്തെ sസാലറി ചലഞ്ച് വന്നപ്പോൾ
കേരള ഹൈക്കോടതി നൽകിയ നിർദ്ദേശം സർക്കാർ മാനിക്കുന്നു. തരാൻ സന്നദ്ധതയുള്ളവർ തരട്ടെയെന്നാണ് ഇപ്പോൾ സര്‍ക്കാര്‍ നിലപാടെന്നും ബാക്കി മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :