ബാലികയെ പീഡിപ്പിച്ച 69 കാരന് 13 വര്‍ഷം കഠിന തടവ്

എ കെ ജെ അയ്യര്‍| Last Updated: ശനി, 1 മെയ് 2021 (16:59 IST)
കുന്നംകുളം: കടയില്‍ സാധനം വാങ്ങാനെത്തിയ പതിനൊന്നുകാരിയായ ബാലികയെ പീഡിപ്പിച്ച 69 കാരന് കോടതി 13 വര്‍ഷം കഠിന തടവ് വിധിച്ചു. നാട്ടിക കൊരട്ടി പറമ്പില്‍ വീട്ടില്‍ അബൂബക്കറിനെയാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.

2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുന്നംകുളം ഫാസ്ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജി എം.പി.ഷിബു ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്കൊപ്പം ഒന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസാണ് കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :