അനുബന്ധ വാര്‍ത്തകള്‍
- 'കണ്ടു കണ്ടങ്ങിരിക്കും ഉള്ളിയെ..': രണ്ടുദിവസം മുന്‍പ് 970രൂപ വിലയുള്ള ഉള്ളിക്ക് ഇപ്പൊ 4500രൂപ
- വാക്സിന് ആവശ്യപ്പെട്ട രാജ്യങ്ങള്‍ കുറച്ച് ക്ഷമ കാണിക്കണം, ഇന്ത്യയുടെ ആവശ്യങ്ങളും നിറവേറ്റേണ്ടതായിട്ടുണ്ട്: സിറം ഇന്സ്റ്റിറ്റിയൂഷന്
- തല്‍ക്കാലത്തേക്ക് ഒരിടവേള: തുടര്‍ച്ചയായ 13ദിവസത്തെ ഇന്ധനവില വര്‍ധനവിന് ഇന്ന് അവധി
- തമിഴ്നാട്ടില്‍ നവദമ്പതികള്‍ക്ക് വിവാഹസമ്മാനമായി കിട്ടിയത് എല്‍പിജി ഗ്യാസും പെട്രോളും സവാളയും
- ബിജെപിയുടെ വിജയ യാത്ര ഇന്ന് മൂന്നുമണിക്ക് കാസര്‍കോടില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4070 പേര്‍ക്ക്; 4345 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 58,313 പേര്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂര്‍ 167, പാലക്കാട് 129, കാസര്‍ഗോഡ് 100, ഇടുക്കി 97, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 57,241 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,10,30,136 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4089 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.