അനുബന്ധ വാര്‍ത്തകള്‍
- കോളേജ് അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം
- 4 ദിവസത്തിനിടെ ഇടുക്കിയില്‍ എത്തിയത് 55 പ്രവാസികള്‍
- ഏഴുമാസം ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ വയര്‍ വെട്ടിപ്പൊളിച്ചു കൊന്നു; വാരിയംകുന്നത്തിനെ പടമാക്കുമ്പോള് ഈ ഭ്രാന്തനെയാണോ അവതരിപ്പിക്കുന്നതെന്ന് ഡോ. കെഎസ് രാധാകൃഷ്ണന്
- അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ധിപ്പിച്ച് ചൈന; മേഖലയില്‍ തമ്പടിച്ചിരിക്കുന്നത് പതിനായിരത്തിലധികം സൈനികര്‍
- ജൂലൈ ഒന്നുമുതൽ നടത്താനിരുന്ന സിബിഎസ്ഇ 10,പ്ലസ് ടൂ പരീക്ഷകൾ റദ്ദാക്കിയതായി കേന്ദ്ര സർക്കാർ
സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 53 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര് വിദേശത്തുനിന്നു വന്നതാണ്. 33 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം ആറുപേര്‍ക്ക് രോഗം ബാധിച്ചു.തുടര്‍ച്ചയായി ഏഴാം ദിവസമാണ് സംസ്ഥാനത്ത് 100 മുകളില്‍ പുതിയ രോഗബാധിതരുണ്ടാകുന്നത്. 53 പേര് രോഗമുക്തി നേടി.
സംസ്ഥാനത്ത് ഇന്ന് 344 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്- പാലക്കാട്-24, ആലപ്പുഴ-18, പത്തനംതിട്ട- 13, കൊല്ലം-13, എറണാകുളം-10, തൃശ്ശൂര്‍- 10, കണ്ണൂര്‍-9, കോഴിക്കോട്- 7, മലപ്പുറം-6, കാസര്‍കോട്- 4, ഇടുക്കി- 3, തിരുവനന്തപുരം-2, കോട്ടയം-2, വയനാട്-2