അനുബന്ധ വാര്‍ത്തകള്‍
- ഏഴുമാസം ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ വയര്‍ വെട്ടിപ്പൊളിച്ചു കൊന്നു; വാരിയംകുന്നത്തിനെ പടമാക്കുമ്പോള് ഈ ഭ്രാന്തനെയാണോ അവതരിപ്പിക്കുന്നതെന്ന് ഡോ. കെഎസ് രാധാകൃഷ്ണന്
- അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ധിപ്പിച്ച് ചൈന; മേഖലയില്‍ തമ്പടിച്ചിരിക്കുന്നത് പതിനായിരത്തിലധികം സൈനികര്‍
- ജൂലൈ ഒന്നുമുതൽ നടത്താനിരുന്ന സിബിഎസ്ഇ 10,പ്ലസ് ടൂ പരീക്ഷകൾ റദ്ദാക്കിയതായി കേന്ദ്ര സർക്കാർ
- ലണ്ടനില്‍ വികസിപ്പിച്ചെടുത്ത വാക്സിന് മനുഷ്യരില്‍ പ്രയോഗിച്ചു തുടങ്ങി; ലോകത്താകെ നടക്കുന്നത് 120 ഓളം വാക്സിന് പരീക്ഷണങ്ങള്‍
- ഇനി ഉപദേശമില്ല, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ കർശനനടപടിയെന്ന് ഡിജിപി
4 ദിവസത്തിനിടെ ഇടുക്കിയില്‍ എത്തിയത് 55 പ്രവാസികള്‍
നാലുദിവസത്തിനിടെ ഇടുക്കിയില്‍ എത്തിയത് 55പ്രവാസികള്‍. ഒന്‍പത് രാജ്യങ്ങളില്‍ നിന്നായി 27 പുരുഷന്മാരും 28 സ്ത്രീകളുമാണ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എയര്‍പോര്‍ട്ടുകള്‍ വഴി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇതില്‍ 38 പേരെ വീടുകളിലും 12 പേരെ പെയ്ഡ് ക്വാറന്റൈന് സെന്ററിലും നാല് പേരെ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.
അതേസമയം ഇന്നലെ ജില്ലയില്‍ മൂന്ന് സ്ത്രീകള്‍ക്കടക്കം ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കോട്ടയത്ത് ചികിത്സയിലുണ്ടായിരുന്ന ആളടക്കം 5 പേര് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ബാക്കിയുള്ളവര്‍ കുവൈത്തില്‍ നിന്നും വന്നവരാണ്. ഒരാളെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. രോഗം ബാധിച്ച് നിലവില്‍ 54 പേരാണ് ചികിത്സയിലുള്ളത്.