രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാവുന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 1.26 ലക്ഷം പേർക്ക്

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (12:42 IST)
രാജ്യത്ത് കൊവിഡ് 19 കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തതിൽ ഏറ്റവും കൂടിയ പ്രതിദിന വർധനയാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,258 പേർ രോഗമോചിതരായി. 685 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,66,862 ആയി. ഇതുവരെ 1,29,28,574 പേർക്കാണ് രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

9,01,98,673 പേര്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 25,26,77,379 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :