കൊവിഡ് വ്യാപനം രൂക്ഷം, ഇന്ത്യക്കാർക്ക് യാത്രാവിലക്കേർപ്പെടുത്തി ന്യൂസിലൻഡ്

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (12:53 IST)
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യക്കാർക്ക് യാത്രാവിലക്കേർപ്പെടുത്തി ന്യൂസിലൻഡ്. ഞായറാഴ്‌ച മുതൽ യാത്രാവിലക്ക് പ്രാബല്യത്തിൽ വരുമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസീന്ത ആർഡേൻ പറഞ്ഞു.

ഏപ്രിൽ 11 മുതൽ 28 വരെയാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാർക്കും നിലവിൽ ഇന്ത്യയിലുള്ള ന്യൂസിലൻഡ് പൗരന്മാർക്കും വിലക്ക് ബാധകമാണ്. ഇന്ത്യയുലെ സ്ഥിതിഗതികൾ പരിഗണിച്ചുകൊണ്ട് യാത്രാവിലക്കിൽ ഇളവ് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചത്.
1,26,789 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :