വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 29 ജനുവരി 2021 (09:36 IST)
കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വിട്ട് ഇടത് മുന്നണിയിലെത്തും എന്ന് കേരള കോൺഗ്രസ്സ് സ്കറിയ തോമസ് വിഭാഗം. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായും, ഇടതുമുന്നണിയ്ക്ക് കീഴിൽ കേരളാ കോൺഗ്രസ്സിന്റെ ഐക്യമാണ് ലക്ഷ്യം എന്നും സ്കറിയ തോമസ് വെളിപ്പെടുത്തി. അതേസമയം
വാർത്തകൾ നിഷേധിച്ച് കേരള കോൺഗ്രസ് (ജേക്കാബ്) പാർട്ടി ലീഡറും എംഎൽഎയുമായി അനൂബ് ജേക്കബ് രംഗത്തെത്തി. ഇടത് മുന്നണിയുമായി ഒരു ചർച്ചയും നടന്നിട്ടില്ല എന്നും കേരള കോൺഗ്രസ്സ് (ജേക്കബ്) യുഡിഎഫിനൊപ്പമാണെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി. വാർത്തകളെ കുറിച്ച് സ്കറിയ തോമസിനോട് തന്നെ ചോദിയ്ക്കണം എന്നും അനൂപ് ജേക്കബ് പറഞ്ഞു.