ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം: കർഷകരുടെ ആവശ്യങ്ങൾ അംഗീകരിയ്ക്കാതെ സഹകരിയ്ക്കില്ലെന്ന് പ്രതിപക്ഷം

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 29 ജനുവരി 2021 (11:47 IST)
ഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തൊടെയാണ് സമ്മേളനം തുടങ്ങുക. എന്നാൽ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിയ്ക്കാതെ പാർലാമെന്റ് നടപടികളുമായി സഹകരിയ്ക്കില്ല എന്ന് പ്രതിപക്ഷം വ്യക്തമാക്കി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഉൾപ്പടെ ബഹിഷ്കരിയ്ക്കും എന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിയ്ക്കും എന്ന് 16 പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവന ഇറക്കി. സർക്കാർ കർഷകരെ അടിച്ചമർത്താൻ ശ്രമിയ്ക്കുകയാണ് എന്നും സമരം തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും, കോൺഗ്രസ്സും, ഇടത് പാർട്ടികളൂം, തൃണമൂൽ കോൺഗ്രസും ഒപ്പുവച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :