1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala college news

സംസ്ഥാനത്തെ കോളേജുകളും സര്‍വ്വകലാശാല കാമ്പസുകളും തുറന്നു

Education
സംസ്ഥാനത്തെ കോളേജുകളും സര്‍വ്വകലാശാല കാമ്പസുകളും ശതമാനം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് തുറന്നു. 294 ദിവസങ്ങള്‍ക്ക് ശേഷമാണ് ക്ലാസുകള്‍ വീണ്ടും തുടങ്ങുന്നത്. രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. ക്ലാസ് തുടങ്ങുന്നതിന്റെ ഭാഗമായി ഇന്ന്  ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചിട്ടുണ്ട്. 
 
അഞ്ച്, ആറ് സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ പി.ജി വിദ്യാര്‍ത്ഥികള്‍ക്കുമാണ് ക്ലാസുകള്‍ തുടങ്ങുന്നത്.  അതേസമയം കുസാറ്റില്‍ അവസാനവര്‍ഷ പി.ജി ക്ലാസുകള്‍ മാത്രമാണ് തുടങ്ങുന്നത്.
അടുത്ത ലേഖനം
മുറി ട്രൗസറും ഇട്ട് പ്രസംഗിക്കുന്നതല്ല ദേശീയത: ആർഎസ്എസിനെതിരെ സച്ചിൻ പൈലറ്റ്