1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dollar smuggling customs

ഡോളര്‍ കടത്ത്: കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

Dollar Case
ഡോളര്‍ കടത്തുകേസില്‍ യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കോണ്‍സുല്‍ ജനറലിന്റെയും അറ്റാഷെയുടെയും ഡ്രൈവര്‍മാരെയാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. അസിസ്റ്റന്റ്‌റ് പ്രോട്ടോക്കോള്‍ ഓഫീസറെ ചോദ്യം ചെയ്യുന്നത് നാളെയാണ്.
 
കമ്മീഷനായി കിട്ടിയ പണം കോണ്‍സുലേറ്റ് വാഹനത്തിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയതെന്നാണ് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നത്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനാണ് ഇവരെ വിളിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ നിരവധിപേരെ കസ്റ്റംസ് ചോദ്യം ചെയ്യും.
അടുത്ത ലേഖനം
സ്ഥിരം അഭിനേതാക്കൾ വേണ്ട, മുതിർന്ന നേതാക്കൾക്ക് 10% സീറ്റ് മാത്രം, കെപിസിസിക്ക് മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ്