കാരുണ്യപദ്ധതി സാധാരണക്കാര്‍ക്ക് ആശ്വാസമായതില്‍ തൃപ്തിയുണ്ടെന്ന് മാണി

തിരുവനന്തപുരം| JOYS JOY| Last Updated: ബുധന്‍, 11 നവം‌ബര്‍ 2015 (19:51 IST)
തന്റെ കഴിഞ്ഞവര്‍ഷങ്ങളിലെ ഭരണത്തെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ സാധാരണക്കാരായ ആളുകള്‍ക്ക് ആശ്വാസം നല്കാന്‍ പറ്റിയതില്‍ തൃപ്‌തിയുണ്ടെന്ന് രാജിവെച്ച് ധനമന്ത്രി കെ എം മാണി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാരുണ്യ പദ്ധതിയിലൂടെ 1, 23, 812 രോഗികക്കായി
842 കോടി രൂപ ആശ്വാസമായി കൊടുക്കാനായി കഴിഞ്ഞു എന്നത് ആശ്വാസകരമാണ്.

ധനകാര്യമന്ത്രി എന്ന നിലയ്ക്ക് നോക്കുകയാണെങ്കില്‍, കേരളത്തെ സംബന്ധിച്ച്,
വളര്‍ച്ചാനിരക്ക് ഇന്ത്യയുടെ ശരാശരിയെക്കാള്‍ ഉയര്‍ന്നാണുള്ളതെന്നും മാണി പറഞ്ഞു. 2013-14ല്‍ 13.7 ശതമാനത്തില്‍ നിന്ന് 2014 - 2015 ല്‍ 15.5 ശതമാനമായി വളര്‍ച്ചാനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. വമ്പിച്ച സാമ്പത്തിക മാന്ദ്യത്തിനിടയിലും ഈ നേട്ടം കൈവരികാന്‍ കഴിഞ്ഞത് നേട്ടമാണ്.

2013 -2014 കാലഘട്ടത്തില്‍ 13, 796 കോടിയില്‍ ഉണ്ടയിരുന്ന റവന്യൂകമ്മി 2014 - 15 കാലയളവില്‍ 11, 309 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :