1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Boat missing from beypore

ബേപ്പൂരിൽ നിന്ന് പോയ ബോട്ട് കാണാതായി, 15 മത്സ്യതൊഴിലാളികളെ പറ്റി വിവരമില്ല

ബോട്ട്
ബേപ്പൂരിൽ നിന്ന് 15 മത്സ്യതൊഴിലാളികളുമായി പോയ ബോട്ട് കാണാതായി.മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. അഞ്ചാം തീയ്യതി ബേപ്പൂരിൽ നിന്ന് പോയ മറ്റൊരു ബോട്ട് ഗോവൻ തീരത്ത് തകരാറിലായതായും ഇതിലുണ്ടായിരുന്ന 15 തൊഴിലാളികളും ഇവിടെ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. 
 
അതേസമയം അജ്മീര്‍ ഷാ എന്ന ബോട്ടിലുണ്ടായിരുന്ന 15 പേര്‍ എവിടെയാണെന്നോ എന്തു സംഭവിച്ചെന്നോ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ബോട്ടിലുള്ള തൊഴിലാളികൾ എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. കാണാതായ ബോട്ടിനെ പറ്റി അന്വേഷണം നടത്തണമെന്നും ഗോവയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ അടിയന്തിരമായി കോസ്റ്റ് ഗാര്‍ഡും നാവികസേനയും ഇടപെടണമെന്നും മത്സ്യതൊഴിലാളികൾ ആവശ്യപ്പെട്ടു.
അടുത്ത ലേഖനം
പെട്രോളിയം ഉത്‌പന്നങ്ങളെ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നു