ഐസക്കിന് ഇനി ബാലഗോപാൽ പകരക്കാരൻ, പി രാജീവ് വ്യവസായ മന്ത്രി: മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ

അഭിറാം മനോഹർ| Last Modified ബുധന്‍, 19 മെയ് 2021 (13:01 IST)
രണ്ടാം ഇടതുസർക്കാരിന്റെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമ രൂപമായി. കെകെ ശൈലജയ്‌ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാവും. തോമസ് ഐസക്കിന്റെ പിൻഗാമിയായി കെ എൻ ബാലഗോപാലിനെയാണ് തിരഞ്ഞെടുത്തത്. പി രാജീവിനാണ് വ്യവസായ വകുപ്പ്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനായിരിക്കും.

ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്. സിപിഎമ്മിന്റെയും സിപിഐ‌യുടെയും കൈവശമുണ്ടായിരുന്ന പ്രധാനവകുപ്പുകളിൽ മാറ്റമില്ല.

പിണറായി വിജയൻ- പൊതുഭരണം,ആഭ്യന്തരം,വിജിലൻസ്,ഐടി,ആസൂത്രണം,മെട്രോ

കെഎൻ ബാലഗോപാൽ-ധനകാര്യം
വീണ ജോര്‍ജ്- ആരോഗ്യം
പി. രാജീവ്- വ്യവസായം
ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം
എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം
പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
വി.എന്‍. വാസവന്‍- എക്സൈസ്, തൊഴില്‍
കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി

അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :