64 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിപിഐ‌യ്‌ക്ക് വനിതാ മന്ത്രി, പിണറായി ടീമിലെ മൂന്ന് വനിതാ മന്ത്രിമാർ ഇവർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 മെയ് 2021 (16:32 IST)
രണ്ടാം പിണറായി മന്ത്രിസഭയിൽ മൂന്ന് വനിതാ മന്ത്രിമാർ. ഡോ ആർ ബിന്ദു,വീണ ജോർജ്,ജെ ചിഞ്ചുറാണി എന്നിവരാണ് മന്ത്രിസഭയിൽ ഇടം പിടിച്ച വനിതകൾ. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും സിപിഎമിൽ നിന്നും 2 വനിതാ മന്ത്രിമാരുണ്ട്. ജെ ചിഞ്ചുറാണി സിപിഐയിൽ നിന്നുള്ള എംഎൽഎയാണ്.

ജെ ചിഞ്ചുറാണി

ഒന്നാം ഇഎംഎസ് മന്ത്രിസഭയിൽ അംഗമായിരുന്ന കെആർ ഗൗരിയമ്മയ്ക്ക് ശേഷം സിപിഐ‌യിൽ നിന്നും മന്ത്രിയാകുന്ന ആദ്യ വനിതയാണ് ജെ ചിഞ്ചുറാണി. ചടയമംഗലം ന്ന്ചായത്തിൽ നിന്നും 10,923 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ചിഞ്ചുറാണിയുടെ വിജയം.


ആർ ബിന്ദു

ഇരിങ്ങാലക്കുടയിൽ നിന്നും നിയമസഭയിലെത്തിയ ആർ ബിന്ദു തൃശൂർ മുൻസിപ്പൽ കോർപ്പറേഷൻ മുൻ മേയറ്റ് ആണ്. തൃശൂരിലെ കേരളവർമ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർ കൂടിയാണ്.

വീണ ജോർജ്

ആറന്മുളയിൽ നിന്നും രണ്ടാംവട്ടം സഭയിലെത്തുന്ന നേതാവാണ് വീണ ജോർജ്. സ്പീക്കർ സ്ഥാനത്തേക്ക് വീണ ജോർജിനെ പരിഗണിക്കുന്നതായാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നത്. മാധ്യമപ്രവർത്തകയെന്ന നിലയിൽ പേരെടുത്ത വീണ ജോർജ് മികച്ച ഭൂരിപക്ഷത്തിലാണ് രണ്ടാം തവണയും തിരെഞ്ഞെടുക്കപ്പെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :