മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് യുഡിഎഫിന്റെ കൂടെ നില്‍ക്കണമെന്ന് മുല്ലപ്പള്ളി

ശ്രീനു എസ്| Last Modified ഞായര്‍, 4 ഏപ്രില്‍ 2021 (19:53 IST)
മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് യുഡിഎഫിന്റെ കൂടെ നില്‍ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് സഹകരിക്കാന്‍ തയ്യാറാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം പിണറായി നുണകളുടെ ചക്രവര്‍ത്തിയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ബിജെപിയെ ജയിപ്പിക്കാന്‍ മഞ്ചേശ്വരത്ത് എല്‍ഡിഎഫ് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിആര്‍ വര്‍ക്കിനായി ചിലവഴിച്ചത് 200കോടിയാണെന്നും മുഖ്യമന്ത്രിക്ക് ക്യാപ്റ്റനെന്ന് പേരിട്ടത് പിആര്‍ ടീമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :