അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (13:02 IST)
നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ 838 പ്രശ്ന ബാധിത ബൂത്തുകൾ ഉണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക റിപ്പോർട്ട്.75 ശതമാനത്തിൽ അധികം വോട്ടുകൾ ഒരു സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന 359 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. അതേസമയം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കമ്മീഷന്റെ സമ്പൂർണ യോഗം ഇന്ന് ഡൽഹിയിൽ ചേരും.
കള്ളവോട്ടുകൾ, സമ്മർദ്ദം ചെലുത്തി വോട്ട് ചെയ്യിപ്പിക്കൽ തുടങ്ങിയ ക്രമക്കേടുകൾ നടക്കുന്ന 838 പ്രശ്ന ബാധിത ബൂത്തുകൾ കേരളത്തിൽ ഉണ്ടെന്നാണ് തിരെഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക റിപ്പോർട്ട്.കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് ഏറ്റവും കൂടുതൽ പ്രശ്ന ബാധിത ബൂത്തുകൾ ഉള്ളത്. ഇത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും ഭാവിയിൽ പ്രശ്ന ബാധിത ബൂത്തുകളുടെ എണ്ണം കൂടിയേക്കാം എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.