ഒന്നും പറയാനില്ല', എല്‍ഡിഎഫ് വിജയം ആഘോഷിച്ച് റിമ കല്ലിങ്കല്‍

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 2 മെയ് 2021 (17:15 IST)


കേരളം ചുവന്നു. ഓരോ നിമിഷവും ആവേശം നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലം ടിവിയിലൂടെയും മറ്റും ജനങ്ങള്‍ കാണുകയാണ്. അതേ ആവേശത്തിലാണ് സിനിമ താരങ്ങളും. രണ്ടാംതവണയും എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിന്റെ സന്തോഷത്തിലാണ് റിമ കല്ലിങ്കല്‍. ചുവന്ന ബാക്ഗ്രൗണ്ടിലുള്ള പോസ്റ്റ് പങ്കുവെച്ചു കൊണ്ടാണ് തന്റെ സന്തോഷം ആരാധകരുമായി ഷെയര്‍ ചെയ്തത്. ഒന്നും പറയാനില്ല എന്ന ഹാഷ് ടാഗിലാണ് നടിയുടെ പോസ്റ്റ്.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നടനും നിര്‍മ്മാതാവും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ എല്‍ഡിഎഫ് വിജയം ആഘോഷിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :