തൃപ്പൂണിത്തുറയില്‍ എം സ്വരാജിനെ പരാജയപ്പെടുത്തി കെ ബാബുവിന് വലിയ വിജയം, എറണാകുളത്ത് ട്വന്റിട്വന്റി എല്‍ഡിഎഫിന്റെ വോട്ട് ചോര്‍ത്തും- മനോരമ ന്യൂസ് എക്‌സിറ്റ് പോള്‍ സര്‍വേ

ശ്രീനു എസ്| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (19:51 IST)
ഇത്തവണ
തൃപ്പൂണിത്തുറ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ് പോള്‍ സര്‍വേ.12.9 ശതമാനം മാര്‍ജിനിലാണ് കെ ബാബു എം സ്വരാജിനെ പരാജയപ്പെടുത്തുന്നത്. യുഡിഎഫ് 43.5 ശതമാനം വോട്ട് നേടുമ്പോള്‍ എല്‍ഡിഎഫ് 30.6 ശതമാനം വോട്ട് മാത്രമാണ് നേടുന്നത്.

അതേസമയം എറണാകുളത്ത് യുഡിഎഫ് വമ്പന്‍ വിജയം നേടുമെന്നാണ് പ്രവചനം. തൃക്കാക്കരയിലും പിടി തോമസ് 2016 വിജയം ആവര്‍ത്തിക്കും. കൊച്ചിയില്‍ യുഡിഎഫ് നാലു ശതമാനം മാര്‍ജിനില്‍ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് പ്രവചനം. ഇത്തവണ ട്വന്റിട്വന്റിയും മറ്റുള്ളവരും നേടുന്ന വോട്ട് എല്‍ഡിഎഫിന് തിരിച്ചടിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :