Kerala Election 2021: ബാലുശേരിയിൽ ധർമ്മജനോ? മുഹമ്മദ് റിയാസ് തോൽക്കുമോ? - മാതൃഭൂമി എക്‌സിറ്റ് പോൾ സർവേ

ശ്രീലാല്‍ വിജയന്‍| Last Modified വ്യാഴം, 29 ഏപ്രില്‍ 2021 (22:32 IST)
മാതൃഭൂമി ന്യൂസിനുവേണ്ടി ആക്‌സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോൾ ഫലം പുറത്തുവരികയാണ്.

കോഴിക്കോട് ജില്ലയിൽ വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ വിജയിക്കും. കുറ്റ്യാടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി കുഞ്ഞമ്മദ് കുട്ടി വിജയിക്കും. നാദാപുരം മണ്ഡലം എല്‍ഡിഎഫിന്റെ ഇ കെ വിജയന്‍
നിലനിര്‍ത്തും. കൊയിലാണ്ടി മണ്ഡലം കാനത്തില്‍ ജമീലയിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. പേരാമ്പ്ര മണ്ഡലത്തില്‍ ടി പി രാമകൃഷ്ണന്‍ വിജയിക്കും.

ബാലുശ്ശേരി കെഎം സച്ചിന്‍ദേവിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. എലത്തൂര്‍ മണ്ഡലത്തില്‍ എ കെ ശശീന്ദ്രന്‍ വിജയിക്കും. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോട്ടത്തില്‍ രവീന്ദ്രന്‍ വിജയിക്കും.

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ അഹമ്മദ് ദേവര്‍കോവില്‍ വിജയിക്കും. ബേപ്പൂര്‍ മണ്ഡലം പിഎ മുഹമ്മദ് റിയാസിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. കുന്ദമംഗലം മണ്ഡലത്തില്‍ അഡ്വ.പി.ടി.എ.റഹീമും യുഡിഎഫിന്റെ സ്ഥാനാര്‍ഥി ദിനേശ് പെരുമണ്ണയും ഒപ്പത്തിനൊപ്പമെന്ന് സര്‍വേ.


കൊടുവള്ളി മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തും. തിരുവമ്പാടി മണ്ഡലത്തില്‍ ലിന്റോ ജോസഫ് വിജയിക്കുമെന്ന് സര്‍വേ ഫലം.

കണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സി പി എമ്മിലെ എം വി ഗോവിന്ദൻ ജയിക്കും. ഇരിക്കൂറിൽ യു ഡി എഫ് സ്ഥാനാർത്ഥി സജീവ് ജോസഫ് വിജയിക്കും. കല്യാശേരിയിൽ ഇടതു സ്ഥാനാർത്ഥി എം വിജിനും പയ്യന്നൂരിൽ സി പി എം സ്ഥാനാർത്ഥി ടി ഐ മധുസൂദനനും വിജയിക്കും. അഴീക്കോട് ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ് നടക്കുന്നത്. ആരെന്ന് പറയാൻ കഴിയില്ലെന്നാണ് സർവേ ഫലം.

കണ്ണൂരിൽ ഇടതുസ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി വിജയിക്കും. ധർമ്മടം മുഖ്യമന്ത്രി പിണറായി വിജയൻ നിലനിർത്തും. തലശേരിയിൽ എൽ ഡി എഫ് സ്ഥാനാർഥി എ എൻ ഷംസീർ വിജയിക്കും.

കൂത്തുപറമ്പിൽ ഇടതുമുന്നണിയുടെ കെ പി മോഹനൻ വിജയിക്കുമെന്ന് മാതൃഭൂമി സർവേ പറയുന്നു. മട്ടന്നൂരിൽ എൽ ഡി എഫിൻറെ കെ കെ ശൈലജ ടീച്ചർ വിജയിക്കും. പേരാവൂരിൽ എൽ ഡി എഫിൻറെ സർക്കീർ ഹുസൈൻ അട്ടിമറി വിജയം നേടുമെന്ന് സർവേ പറയുന്നു. യു ഡി എഫിന്റെ സണ്ണി ജോസഫ് പരാജയപ്പെടും.

കാസർകോട് ജില്ല

മഞ്ചേശ്വരത്ത് താമര വിരിയില്ല. മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി എ കെ എം അഷ്‌റഫ് വിജയിക്കും. ബി ജെ പിയുടെ കെ സുരേന്ദ്രനെതിരെ ചുരുങ്ങിയത് 5000 വോട്ടിനെങ്കിലും യു ഡി എഫ് വിജയിക്കും.

ഉദുമയിൽ സി പി എമ്മിന്റെ സി എച്ച് കുഞ്ഞമ്പു ജയിക്കും. തൃക്കരിപ്പൂരിൽ ഇടതുസ്ഥാനാർത്ഥി എം രാജഗോപാലൻ വിജയിക്കും. കാസർകോട് യു ഡി എഫ് സ്ഥാനാർത്ഥി എൻ എ നെല്ലിക്കുന്ന് വിജയിക്കും. കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി ഇ ചന്ദ്രശേഖരൻ വിജയിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :