ശ്രീനു എസ്|
Last Modified വെള്ളി, 30 ഏപ്രില്‍ 2021 (08:09 IST)
ഏഴ് വടക്കന്‍ ജില്ലകളില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് മനോരമന്യൂസ്- വിഎംആര്‍ എക്‌സിറ്റ് പോള്‍ സര്‍വേ ഫലം. 73 സീറ്റുകളില്‍ 38 ഉം യുഡിഎഫിനാണ് സാധ്യത. എല്‍ഡിഎഫിന് 34 ഇടത്താണ് മുന്‍തൂക്കം. അതേസമയം മഞ്ചേശ്വരത്ത് എന്‍ഡിഎക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കപ്പെടുന്നു.
കാസര്‍കോട് രണ്ടു സീറ്റുകള്‍ യുഡിഎഫിനും രണ്ടുസീറ്റുകള്‍ എല്‍ഡിഎഫിനും ഒരുസീറ്റ് എന്‍ഡിഎക്കുമാണ് ലഭിക്കുന്നത്. ഉദുമയില്‍ അട്ടിമറി ജയത്തിലൂടെ യുഡിഎഫ് വരും എന്നാണ് പ്രവചനം. കണ്ണൂര്‍ ജില്ലയില്‍ അഴീക്കോട് മണ്ഡലത്തില്‍ കെഎം ഷാജി തന്നെ ഇത്തവണയും വിജയിക്കും. എന്നാല്‍ നേരിയ മുന്‍തൂക്കത്തിലായിരിക്കും. അതേസമയം കണ്ണൂര്‍ മണ്ഡലത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പരാജയപ്പെടുമെന്നും സര്‍വേ പറയുന്നു. യുഡിഎഫിന്റെ സതീശന്‍ പാച്ചേനിക്കാണ് മുന്‍തൂക്കം. 11മണ്ഡലങ്ങളുള്ള കണ്ണൂരില്‍ എല്‍ഡിഎഫ്-7 യുഡിഎഫ്-4 എന്നാണ് കണ്ക്ക്.
അതേസമയം വയനാട് മൂന്നു സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നാണ് സര്‍വേ. കോഴിക്കോട് ജില്ലയില്‍ നാലിടത്ത് എല്‍ഡിഎഫിനും ബാക്കി സ്ഥലങ്ങള്‍ യുഡിഎഫിനുമാണ് സാധ്യത. മലപ്പുറം ജില്ലയില്‍ 14 ഇടത്ത് യുഡിഎഫും രണ്ടിടങ്ങളില്‍ എല്‍ഡിഎഫും നേട്ടമുണ്ടാക്കും. അതേസമയം പാലക്കാട് ജില്ലയില്‍ ഒന്‍പത് ഇടങ്ങളില്‍ എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും നേട്ടമുണ്ടാക്കും. അവസാനമായി തൃശൂരില്‍ പത്തിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും വരുമെന്നാണ് പ്രവചനം.