ശ്രീനു എസ്|
Last Modified വെള്ളി, 30 ഏപ്രില്‍ 2021 (19:20 IST)
പെരുമ്പാവൂരില്‍ അട്ടിമറി നടക്കുമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോള്‍ സര്‍വേ. സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി 2.90 ശതമാനം വോട്ടിന് പിന്നിലാകുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് പെരുമ്പാവൂരില്‍ 40 ശതമാനം വോട്ടാണ് ലഭിക്കുന്നത്. യുഡിഎഫിന് 37.10 ഉം ലഭിക്കും. ട്വന്റിട്വന്റി കാരണമാണ് യുഡിഎഫിന് വോട്ട് കുറയുന്നത്. ഇത് ബിജെപിയേയും ബാധിക്കുമെന്നാണ് പ്രവചനം.
അതേസമയം അങ്കമാലിയില്‍ 3.90 ശതമാനം മാര്‍ജിനില്‍ റോജി എം ജോണ്‍ മണ്ഡലം നിലനിര്‍ത്തുമെന്നാണ് പ്രവചനം. കൂടാതെ ആലുവയില്‍ 14.30 ശതമാനം മാര്‍ജിനില്‍ അന്‍വര്‍ സാദത്ത് മണ്ഡലം നിലനിര്‍ത്തുമെന്നാണ് പ്രവചനം. അതേസമയം കളമശേരിയില്‍ വികെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വിഇ അബ്ദുല്‍ ഗഫൂര്‍ 7.6 ശതമാനം വോട്ടില്‍ മണ്ഡലം നിലനിര്‍ത്തും. പറവൂരില്‍ വിഡി സതീശന്‍ തന്നെ വരുമെന്നും സര്‍വേ പ്രവചിക്കുന്നു.