പ്രസംഗിക്കുമ്പോള്‍ മുമ്പില്‍ ഇരിക്കുന്നവര്‍ക്ക് വിവരം ഇല്ലെന്ന് മനസില്‍ കരുതിയാല്‍ നന്നായി പ്രസംഗിക്കാന്‍ കഴിയും: കെ സുധാകരന്‍

ശ്രീനു എസ്| Last Modified ശനി, 20 മാര്‍ച്ച് 2021 (09:09 IST)
പ്രസംഗിക്കുമ്പോള്‍ മുമ്പില്‍ ഇരിക്കുന്നവര്‍ക്ക് വിവരം ഇല്ലെന്ന് മനസില്‍ കരുതിയാല്‍ നന്നായി പ്രസംഗിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. യുഡിഎഫിന്റെ പ്രസംഗപരിശീലന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം നര്‍മത്തോടെ ഇക്കാര്യം പറഞ്ഞത്. കേള്‍ക്കുന്നവര്‍ ബുദ്ധിയുള്ളവരാണെന്ന് വിചാരിച്ചാല്‍ പ്രസംഗിക്കുന്നയാള്‍ ബേജാര്‍ ആകുമെന്നും മനസ് പിടയ്ക്കുമെന്നും അദ്ദേഹം പറയുന്നു.

മുന്നില്‍ ഇരിക്കുന്നവര്‍ വിവരദോഷികള്‍ ആണെന്ന് കരുതിയാല്‍ ആത്മവിശ്വാസം കൂടുമെന്ന് ബര്‍ണാഡ് ഷാ പറഞ്ഞിട്ടുള്ളതായും സുധാകരന്‍ പറഞ്ഞു. അതേസമയം ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന് അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :