ബിജെപി പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കളെത്തുന്നു, 30ന് അമിത് ഷായും യോഗിയും കേരളത്തിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 19 മാര്‍ച്ച് 2021 (19:36 IST)
സംസ്ഥാനത്ത് നിയമസഭാ തിരെഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ പ്രചാരണംശക്തമാക്കാനൊരുങ്ങി ബിജെപി. ദേശീയതലത്തിൽ നിന്നുള്ള ബിജെപിയുടെ വൻ പ്രചരണപ്പടയാണ് കേരളത്തിലേക്ക് എത്തുന്നത്. ആദ്യ റാലിക്കായി 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും.രണ്ട് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക.

ഏറെ കാലമായിട്ടും ദക്ഷിണേന്ത്യയിൽ ബിജെപിക്ക് കാര്യമായി നേട്ടമുണ്ടാക്കാനാത്ത സംസ്ഥാനമാണ് കേരളം. വിജയസാധ്യത ഉണ്ടെന്ന് കണക്കാക്കുന്ന തെക്കൻ കേരളത്തിലും മലബാറിലുമാകും കൂടുതൽ ദേശീയ നേതാക്കൾ എത്തുക. തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മൂന്ന് റാലികളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തേക്കും എന്നാണ് സൂചന.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, യു.പിമുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങി ദേശീയനേതാക്കളുടെ വലിയ നിര തന്നെ കേരളത്തിലെത്തും. പത്രിക സമർപ്പണം നാളെ പൂർത്തിയാകുന്ന സാഹചര്യത്തിൽ നാളെ മുതൽ കേരളത്തിലേക്ക് കൂടുതൽ നേതാക്കൾ എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :