ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ആദ്യ ടേമില്‍ മന്ത്രിമാര്‍, ഗണേഷ് കുമാറും കടന്നപ്പള്ളിയും രണ്ടാം ടേമില്‍

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 മെയ് 2021 (13:01 IST)
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഇടത് മുന്നണിക്കുള്ളില്‍ ധാരണയായി. സിപിഎമ്മിന് 12 മന്ത്രിമാരും ഒരു സ്പീക്കര്‍ പദവിയും. സിപിഐക്ക് നാല് മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കും.

പുതിയ മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍ ഉണ്ടാകും. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നല്‍കും.

ജനാധിപത്യ കേരള കോണ്‍ഗ്രസും ഐഎന്‍എല്ലും ആദ്യ ടേമില്‍ മന്ത്രിമാരാകും. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ആയിരിക്കും ആദ്യ രണ്ടര വര്‍ഷം മന്ത്രിമാര്‍.

രണ്ടാം ടേമില്‍ കേരള കോണ്‍ഗ്രസ് (ബി), ജനതാദള്‍ (എസ്) എന്നീ പാര്‍ട്ടികള്‍ക്ക് അവസരം. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും അവസാന രണ്ടര വര്‍ഷം മന്ത്രിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :