ഗണേഷ് കുമാറും ആന്റണി രാജുവും മന്ത്രിമാരാകും

നെല്‍വിന്‍ വില്‍സണ്‍| Last Updated: വ്യാഴം, 13 മെയ് 2021 (10:28 IST)

ഒരു എംഎല്‍എ മാത്രമുള്ള ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ എല്‍ഡിഎഫ്. ഗണേഷ് കുമാറും ആന്റണി രാജുവും മന്ത്രിസ്ഥാനത്തേയ്ക്ക് എത്താനാണ് സാധ്യത. മുന്നണിയില്‍ സഹകരിക്കുന്ന ആറു കക്ഷികള്‍ക്ക് ഒറ്റ എംഎല്‍എമാര്‍ മാത്രമാണുള്ളത്. ഗണേഷ് കുമാറിന് ഗതാഗതവകുപ്പ് നല്‍കാനാണ് സാധ്യത. തിരുവനന്തപുരത്ത് അട്ടിമറി വിജയം നേടിയതിനാലാണ് ആന്റണി രാജുവിനെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :