1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

വിദേശത്തുള്ള മാതാവ് വഴക്കുപറഞ്ഞു; ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Alappuzha
ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കോട്ടയ്ക്കകം സ്വദേശി മുത്തേഷിന്റെ മകള്‍ അമൂല്യ മുത്തേഷ് ആണ് മരിച്ചത്. 14 വയസ്സായിരുന്നു. കഴിഞ്ഞദിവസം വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ തൂങ്ങിയ നിലയിലാണ് അമൂല്യയെ കണ്ടെത്തിയത്. ഉടന്‍തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിതികരിക്കുകയായിരുന്നു. പഠനവുമായി ബന്ധപ്പെട്ട് വിദേശത്തുള്ള മാതാവ് വഴക്കു പറഞ്ഞതാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് അമേരിക്ക