1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ച് 29 കാരനുമായി ഫേസ്ബുക്കിലൂടെ പ്രണയത്തിലായി; അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങി മരിച്ചത് ഭയപ്പെട്ടതിനെ തുടര്‍ന്ന്

Kollam
അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങി മരിച്ചത് യുവതി മരിച്ചെന്ന വിചാരത്താല്‍ ഭയപ്പെട്ടതിനെ തുടര്‍ന്ന്. കുന്നത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് അടൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് തലയ്ക്ക് സാരമായ പരിക്കേറ്റ നിലയില്‍ 39കാരിയായ തിരുവനന്തപുരം സ്വദേശി ഷീബയെ കണ്ടെത്തുകയായിരുന്നു.
 
ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്നുണ്ടായ പിടിവലിയില്‍ ശ്രീജിത്ത് യുവതിയെ പിടിച്ചു തള്ളിയപ്പോള്‍ തല ഭിത്തിയില്‍ ഇടിച്ച് ബോധരഹിതയായെന്നും ഇവര്‍ മരിച്ചെന്നു കരുതി ശ്രീജിത്ത് ആത്മഹത്യ ചെയ്തതാകാമെന്നും പോലീസ് നിഗമനത്തില്‍ എത്തി. ഭര്‍ത്താവ് മരിച്ച ഷീബ വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ചാണ് ഫേസ്ബുക്കിലൂടെ ശ്രീജിത്തുമായി പ്രണയത്തിലായത്. ഇതറിഞ്ഞതാകാം തര്‍ക്കത്തിന് കാരണമായതെന്ന് പോലീസ് കരുതുന്നു.
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണ്ണവില 40,000 കടന്നു; രണ്ടാഴ്ചക്കിടെ വര്‍ദ്ധിച്ചത് 1000ലധികം രൂപ