അനുബന്ധ വാര്‍ത്തകള്‍
- അഞ്ജു ബോബി ജോർജിന് വേൾഡ് അത്ലറ്റിക്സിന്റെ വുമൺ ഓഫ് ദ ഇയർ പുരസ്കാരം
- ഇന്ത്യൻ സിനിമയിലെ മികച്ച വ്യക്തിത്വങ്ങൾ: ഹേമമാലിനിക്കും പ്രസൂൺ ജോഷിക്കും പുരസ്കാരം
- കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ: പത്മ പുരസ്കാര മാതൃകയിൽ സംസ്ഥാനതലത്തിൽ പുരസ്കാരം
- അവസാന റൗണ്ടിൽ ഫഹദും ബിജു മേനോനുമായി മത്സരം, ഒടുവിൽ മികച്ച നടനായി ജയസൂര്യ
- 2020ലെ കേരള സംസ്ഥാന ചലചിത്ര അവാർഡ് ജൂറി, നടി സുഹാസിനി ചെയർപേഴ്സൺ
ജോർജ് ഓണക്കൂറിനും രഘുനാഥ് പലേരിക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
എഴുത്തുക്കാരൻ ജോർജ് ഓണക്കൂറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ഹൃദയരാഗങ്ങൾ എന്ന പുസ്തകത്തിനാണ് പുരസ്കാരം. ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്ക് ലഭിച്ചു. അവർ മൂവരും മഴവില്ലും എന്ന പുസ്തകത്തിനാണ് പുരസ്കാരം. ജക്കരന്ത എന്ന കൃതിക്ക് നോവലിസ്റ്റ് മോബിൻ മോഹന്‍ യുവപുരസ്കാരം ലഭിച്ചു.
ജോർജ് ഓണക്കൂറിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം, സഹോദരൻ അയ്യപ്പൻ പുരസ്കാരം,കേശവദേവ് സാഹിത്യ അവാർഡ്,തകഴി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രഘുനാഥ് പലേരി ഇരുപതോളം സിനിമകൾക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.