ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജിയെ പ്രതി ചെരുപ്പെറിഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (16:47 IST)
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജിയെ പ്രതി ചെരുപ്പെറിഞ്ഞു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സുജിത് സാകേതാണ് ജഡ്ജിയെ ചെരുപ്പെറിഞ്ഞത്. ജീവപര്യന്തം ശിക്ഷ വിധിക്കുമ്പോള്‍ ഇയാള്‍ പ്രകോപിതനാകുകയായിരുന്നു. ഇരയുടെ ബന്ധുക്കള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. 27കാരനാണ് പ്രതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :