1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Forgery, Chethipuzha, Kanjikkuzhi

ലക്ഷങ്ങളുടെ വെട്ടിപ്പ് : ബേക്കറി മാനേജർ അറസ്റ്റിൽ

Forgery
കോട്ടയം : ദിവസ വിൽപ്പനയിലെ എത്തുന്ന പണത്തിൽ നിന്ന് പല ദിവസങ്ങളിലായി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ബേക്കറി മാനേജർ അറസ്റ്റിലായി. ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ഈരയിൽ മേബിൾ വർഗീസ് എന്ന 27 കാരണാണ് പിടിയിലായത്.

കോട്ടയം കഞ്ഞിക്കുഴിയിലെ ബേക്കറിയിൽ ഒരു വർഷം മുമ്പ് ഷോപ്പ് മാനേജരായി ജോലി ചെയ്തിരുന്ന സമയത്ത് ബേക്കറി സാധനങ്ങൾ ബില്ലിൽ ചേർക്കാതെ വിൽപ്പന നടത്തിയാണ് ഇയാൾ തിരിമറി നടത്തിയതെന്നാണ് പോലീസ് അറിയിച്ചത്.

സാധനം വാങ്ങുമ്പോൾ ലഭിക്കേണ്ട പണം ബേക്കറിയുടെ ഗൂഗിൾ പേ അക്കൗണ്ട് നൽകാതെ ഇയാളുടെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തെടുത്തതായിരുന്നു ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  
അടുത്ത ലേഖനം
രണ്ടു കിലോ സ്വർണ്ണവുമായി യുവാവ് റയിൽവേ പോലീസിന്റെ പിടിയിൽ