കീം പരീക്ഷ സമയത്ത് കൂട്ടംകൂടിയ 600ഓളം രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തു

ശ്രീനു എസ്| Last Updated: ബുധന്‍, 22 ജൂലൈ 2020 (17:43 IST)
സാമൂഹിക അകലം പാലിക്കാതെ തിരുവനന്തപുരത്ത് കൂട്ടംകൂടി നിന്ന കീം പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. രക്ഷിതാക്കള്‍ കൂട്ടം കൂടി നില്‍ക്കുന്ന ചിത്രങ്ങള്‍ പരീക്ഷ നടന്ന ദിവസം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. തൊട്ടടുത്ത ദിവസം രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.

സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കീം പരീക്ഷ എഴുതിയ അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേരും തിരുവനന്തപുരത്ത് പരീക്ഷ എഴുതിയവരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :