അനുബന്ധ വാര്‍ത്തകള്‍
- കെ സി എയിൽ 2 കോടി 16 ലക്ഷത്തിന്റെ സാമ്പത്തിക തിരിമറിയെന്ന് ക്രിക്കറ്റ് ഓംബുഡ്സ്മാൻ: ടി സി മാത്യു പ്രതിസ്ഥാനത്ത്
- ‘പ്രാധാന്യമുള്ള’ വിഷയം ചര്‍ച്ച ചെയ്യാനുണ്ട്; രാജിവച്ച നടിമാര്‍ക്കു മുമ്പില്‍ മുട്ടുമടക്കി താരസംഘടന - അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 19ന്
- ഡബ്ല്യുസിസിയിൽ പൊട്ടിത്തെറി; മഞ്ജു വാര്യർ രാജി വെച്ചു
- തന്റെ പ്രസ്താവനയിൽ മുതിര്‍ന്ന നടീനടന്മാര്ക്ക് വിഷമമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, താൻ രാജിവച്ച നടിമാർക്കൊപ്പം: കമൽ
- ദിലീപിന്റെ തിരിച്ചുവരവും, നടിമാരുടെ രാജിയും; പ്രതികരണവുമായി വിനായകന് രംഗത്ത്
സെക്രട്ടറിയും പ്രസിഡന്റും സ്ഥാനമൊഴിഞ്ഞു; കെ സി എയിൽ കൂട്ട രാജി
കേരള ക്രിക്കറ്റ് അസോസിയേഷൻ യോഗത്തിൽ നാടകീയ സംഭവങ്ങൾ പുതിയ സെക്രട്ടറിയും പ്രസിഡന്റുമുൾപ്പടെ ഒരു വിഭാഗം കമ്മറ്റി അംഗങ്ങൾ കെ സി എയിൽ നിന്നും രാജി വച്ചു. ശനിയാഴച ആലപ്പുഴ നടന്ന യോഗ്ഗത്തിലാണ് ഇവർ രാജി വച്ചതായി വ്യക്തമാക്കിയത്.
ലോധാ കമ്മറ്റി റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ ഒമ്പത് വർഷം പൂർത്തിയാക്കിയ പ്രസിഡന്റ് സാജന്‍ കെ വര്‍ഗീസും ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് ബി നായരും സ്ഥാനമൊഴിയുകയാണ് എന്നാണ് കെ സി എ ഔദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാൽ മൂന്നു വർഷം പൂർത്തിയാക്കിയ സെക്രട്ടറി ജെയേഷ് ജോർജ്ജും രാജി വച്ചിട്ടുണ്ട്.
കെ സി എ മുൻ പ്രസിഡന്റ് ടി സി മാത്യുവിനെതിരെയുള്ള ക്രിക്കറ്റ് ഓംബുഡ്സ്മാന്റെ റിപ്പോർട്ട് ചർച്ച ചെയ്തതിൽ ഉണ്ടായ ഭിന്നതയാണ് രാജിക്ക് പിന്നിൽ എന്നാണ് സൂചന. ടി സി മാത്യു 2 കോടി ഇരുപത് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തി എന്നാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്.