1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kc Venugopal congress news

നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറാണെന്ന് കെസി വേണുഗോപാല്‍

Assembly Election
നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേമത്ത് മത്സരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് കെസി വേണുഗോപാലിന്റെ പ്രഖ്യാപനം. എഐസിസി സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് വേണുഗോപാലിന്റെ പ്രഖ്യാപനം.
 
അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്നാണ് പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പ് സമിതിക്കു ശേഷമാകും പ്രഖ്യാപനം. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പട്ടികയില്‍ 50 ശതമാനം പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് കരുതുന്നത്.
അടുത്ത ലേഖനം
എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ മാറ്റി