ശ്രീനു എസ്|
Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (14:12 IST)
സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 44ബിരുദ ധാരികളും 30 വയസുവരെയുള്ള നാലുപേരും ഉള്‍പ്പെടുന്നു. ചെറുപ്പാര്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇത്തവണ അഞ്ചു മന്ത്രിമാരും 33സിറ്റിങ് എംഎല്‍എമാരും മത്സര രംഗത്തില്ലെന്നത് ശ്രദ്ധേയമാണ്. രണ്ട് തവണ വിജയിച്ചവരെ മാറ്റി നിര്‍ത്തുന്നത് ഒഴിവാക്കലല്ലെന്നും പുതിയവര്‍ക്ക് അവസരം നല്‍കാനാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.
അതേസമയം 9 സ്വതന്ത്രരും മത്സരിക്കാനുണ്ട്. 30-40വയസിന് ഇടയില്‍ പ്രായമുള്ള എട്ടുപേരും 40-50 വയസ്സിന് ഇടയില്‍ പ്രായമുള്ള 13 പേരും, 50-60- ന് ഇടയില്‍ പ്രായമുള്ള 31 പേരും, 60-ന് മേല്‍ 24 പേരും മത്സരത്തിനുണ്ട്.