അനുബന്ധ വാര്‍ത്തകള്‍
- കാവ്യ നാളെ ഹാജരാവില്ല, ചോദ്യം ചെയ്യൽ ബുധനാഴ്ച ആലുവയിലെ വീട്ടിൽ
- അന്വേഷണസംഘം മഞ്ജുവാര്യരുടെ മൊഴിയെടുത്തു: ദിലീപ് അടക്കമുള്ളവരുടെ ശബ്ദസാമ്പിളുകൾ തിരിച്ചറിഞ്ഞു
- നടിയെ ആക്രമിച്ച കേസ്, കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും
- 'ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല'; ദിലീപിന്റെ ശബ്ദരേഖ പുറത്ത്
- 'എനിക്ക് നിങ്ങളെ ഭയമാണ്'; കാവ്യ മാധവനെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നതായി അന്വേഷണസംഘത്തിനു സംശയം, പിന്നില്‍ ദിലീപോ?
ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് കാവ്യ; താരത്തെ ചോദ്യം ചെയ്യുക ബുധനാഴ്ച
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തോട് അപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ മാറ്റിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനു ശേഷം ആലുവയിലെ പത്മസരോവരം വീട്ടിലാകും കാവ്യയെ ചോദ്യം ചെയ്യുന്നത്.