അനുബന്ധ വാര്‍ത്തകള്‍
- ബൈക്കിൽ മഴക്കോട്ടിട്ട് ഇരിക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം; കവളപ്പാറ ദുരന്തത്തിന്റെ തീവ്രത വെളിവാക്കുന്ന കാഴ്ച; നടുക്കം
- അപകടശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ബഷീറിന്റെ ഫോൺ ഉപയോഗിച്ചു; സംസാരിച്ചത് പുരുഷൻ; ഫോൺ കാണാതായതിൽ ദുരൂഹതയെന്ന് സിറാജ് മാനേജ്മെന്റ്
- അറബിക്കടൽ തിളച്ച് മറിയുന്നു; 140 വർഷത്തിനിടയിലെ കൂടിയ ചൂട്; പ്രളയത്തിനിടയാക്കിയതായി സംശയം
- പോരാട്ടം ആറിടത്ത്; നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിലെന്ന് സൂചന
- കവളപ്പാറയിലെ ദുരന്തമുഖത്ത് നിന്ന് ഗ്രൂപ്പ് സെൽഫി; പുരോഹിതർക്കെതിരെ പ്രതിഷേധം
റഡാറിനും കവളപ്പാറയിൽ തോൽവി; ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരണസംഖ്യ 46
ഞായറാഴ്ച രാവിലെയും ഉച്ചയോടെയും വൈകുന്നേരവുമാണ് മൃതദേഹങ്ങൾ ലഭിച്ചത്.
കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടി ഭൂഗർഭ റഡാർ ഉപയോഗിച്ചുകൊണ്ടുള്ള തെരച്ചിലും ഫലം കണ്ടില്ല. പ്രദേശത്ത് വെള്ളത്തിൽ അളവ് കൂടുതലായതുകൊണ്ടാണ് തെരച്ചലിന് തടസ്സം നേരിട്ടിരിക്കുന്നത്. ഇന്ന് നടത്തിയ തെരച്ചിൽ ആറുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 46 ആയി.
ഞായറാഴ്ച രാവിലെയും ഉച്ചയോടെയും വൈകുന്നേരവുമാണ് മൃതദേഹങ്ങൾ ലഭിച്ചത്.ഹൈദരാബാദിൽ നിന്നെത്തിയ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാർ സംവിധാനം കരിപ്പൂരിൽ എത്തിച്ചത്.
ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിലൂടെ മൃതദേഹങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനാകും എന്ന് ഹൈദരാബാദിൽ നിന്ന് എത്തിയ ശാസ്ത്രജ്ഞർ പറഞ്ഞു. ചെളിയും വെള്ളവും നിറഞ്ഞ പ്രദേശങ്ങളിൽ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിന് പരിമിതിയുണ്ട്.
എങ്കിലും മണ്ണിനടിയിലെ പ്രതലം ചിത്രീകരിക്കാൻ റഡാറിനാകും. പരമാവധി ശ്രമം നടത്തുമെന്ന് സംഘത്തിലെ ശാസ്ത്രജ്ഞൻ. ഹൈദരാബാദ് നാഷണൽ ജിയോഫിസിക്കൽ റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള രണ്ടു ശാസ്ത്രജ്ഞൻമാരും ഒരു ടെക്നിക്കൽ അസിസ്റ്റന്റും മൂന്നു ഗവേഷകരും ഉൾപ്പെട്ടതാണ് സംഘം.